റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ നീറ്റ് വേണ്ടെന്നു തമിഴ്നാട് നിയമസഭ. ഇതു സംബന്ധിച്ച ബില്‍ നിയമസഭ പാസാക്കി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അവതരിപ്പിച്ച ബില്ലിനെ പ്രധാന പ്രതിപക്ഷകക്ഷിയായ എ.ഐ.എ.ഡി.എം.കെയും പിന്തുണച്ചു. വിയോജിപ്പറിയിച്ച് ബി.ജെ.പി. എം.എല്‍.എമാര്‍ നിയമസഭയില്‍നിന്നു വോക്കൗട്ട് നടത്തി. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എം.ബി.ബി.എസ്, ബി.ഡി.എസ്. കോഴ്സുകളില്‍ പ്രവേശനം നല്‍കണമെന്നാണു ബില്ലിലെ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *