പാരാലിമ്പിക്‌സില്‍ ചരിത്രം എഴുതി ഇന്ത്യ

ടോക്യോ: 54 അംഗങ്ങളുമായി ടോക്യോ പാരാലിമ്പിക്സിന് പോയ ഇന്ത്യൻ സംഘം ഇത്തവണ മടങ്ങിയെത്തുന്നത് ചരിത്ര നേട്ടവും സ്വന്തമാക്കിയാണ്.

അഞ്ചു സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലുമായി ഉൾപ്പെടെ 19 മെഡലുകളാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയത്. പാരാലിമ്പിക്സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ മെഡൽക്കൊയ്ത്താണ് ടോക്യോയിൽ ഇത്തവണ ഇന്ത്യൻ സംഘം നടത്തിയിരിക്കുന്നത്. മെഡൽ പട്ടികയിൽ 24-ാം സ്ഥാനമെന്ന അഭിമാനകരമായ നേട്ടവും രാജ്യത്തിന് സ്വന്തമായി.

രാജ്യാന്തര കായിക മേളകളിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മെഡൽ നേട്ടമെന്ന റെക്കോഡും ടോക്യോ പാരാലിമ്പിക്സ് സംഘത്തിനാണ്. 2018-ലെ യൂത്ത് ഒളിമ്പിക്സിൽ നേടിയ 13 മെഡലുകളെന്ന നേട്ടമാണ് ഇത്തവണ തിരുത്തപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →