പുല്‍വാമയില്‍ രണ്ട് ഹിസ്ബുല്‍ ഭീകരരെ വധിച്ചു

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ പാംപോറിലെ ക്രൂ മേഖലയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇവര്‍ ഹിസ്ബുല്‍ മുജാഹിദീന്‍ അംഗങ്ങളാണെന്ന് അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ പേര് മുസൈബ് അഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് ഒരു എകെ 47 തോക്കും ഒരു പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →