റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ ബാധിച്ച്‌ അനാഥാലയത്തിലെ അന്തേവാസികള്‍ : പുറമേ പട്ടിണിയും

August 16, 2021 - 7:35 am

മല്ലപ്പളളി : നെല്ലിമൂട്‌ ശാലോംകുന്ന്‌ കാരുണ്യഭവന്‍ അനാഥാലയത്തില്‍ 200ലധികം പേര്‍ക്ക്‌ കോവിഡ്‌. രോഗം പിടിപെട്ട ജീവനക്കാര്‍ വീടുകളിലേക്ക്‌ പോയതോടെ ഇവിടെ ഭക്ഷണം പാകം ചെയ്യാന്‍പോലും ആളില്ലാത്ത സ്ഥിതിയാണെന്ന്‌ സ്ഥാപനത്തിന്റെ മാനേജിംഗ്‌ ട്രസ്റ്റി ഈപ്പന്‍ ചെറിയാന്‍ അറിയിച്ചു. ഇവിത്തെ ഒരു അന്തേവാസിയെ കഴിഞ്ഞ ദിവസം ചികിത്സക്കായി മല്ലപ്പളളി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെനിന്ന രോഗം ബാധിച്ച അന്തേവാസിയില്‍ നിന്നാണ്‌ മറ്റുളളവര്‍ക്കും രോഗം ബാധിച്ചതെന്ന്‌ കരുതുന്നു.

മാനസികാസ്വാസ്ഥ്യമുളള അന്തേവാസികളാണ്‌ അനാഥായത്തില്‍ കഴിയുന്നത്‌. ഇവിടെത്തെ എല്ലാ അന്തേവാസിരള്‍ക്കും ഒരുമാസം മുമ്പ്‌ രണ്ടാമാത്തെ ഡോസ്‌ വാക്‌സിനും എടുത്തിരുന്നതാണ്‌. എന്നിട്ടും രോഗം ബാധിച്ചത്‌ ആശങ്ക ഉണര്‍ത്തുന്നു. സ്ഥാപനത്തില്‍ ദീവനക്കാരില്ലാത്തതിനെ തുടര്‍ന്ന്‌ പട്ടിണിയിലായ അന്തേവാസികള്‍ക്ക്‌ സര്‍ക്കാര്‍ വകുപ്പുകളോ സംഘടനകളോ ഭക്ഷണം എത്തിിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഇവര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *