വിശ്വസനീയമായ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തുന്നുവെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പുവരുത്തണം : ഡോ. സൗമ്യ സ്വാമിനാഥന്‍

പ്രാദേശിക ജനസംഖ്യയുമായി കൂടുതല്‍ ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഗവേഷകര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ  ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് തിരുവനന്തപുരത്തിന്റെ (ഐ.ഐ.എസ്.ഇ.ആര്‍) ബിരുദദാന പ്രസംഗം വെര്‍ച്വല്‍ മോഡിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു അവര്‍. കോവിഡ്  മഹാമാരിയുടെ ഇന്നത്തെ കാലത്ത്  തെറ്റായ വിവരങ്ങളുടെ പ്രചരണവും ശാസ്ത്ര വിരുദ്ധ, വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങളും ജനങ്ങളെ ആശയ ക്കുഴപ്പത്തിലാക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക്  മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ ആശയവിനിമയം നടത്താന്‍ ഈ മഹാമാരി ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചുവെന്ന് ഡോ. സ്വാമിനാഥന്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍  ശരിയായി ആശയവിനിമയം നടത്തിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നതാണ് മഹാമാരി നല്‍കിയ  പാഠങ്ങളില്‍ ഒന്നെന്ന്  അവര്‍ പറഞ്ഞു.

ഐസര്‍ ബോര്‍ഡ്  ഓഫ്  ഗവര്‍ണേഴ്സ് ചെയര്‍പേഴ്സണ്‍ പ്രൊഫ. അരവിന്ദ് എ. നാട്ടു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  പുരോഗതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഐസര്‍  ഡയറക്ടര്‍ പ്രൊഫ. ജെ. മൂര്‍ത്തി അവതരിപ്പിച്ചു.

2020 ലും 2021 ലും പഠനം പൂര്‍ത്തിയാക്കിയ 292 ബിഎസ്-എംഎസ് വിദ്യാര്‍ത്ഥികളും 39 പിഎച്ച്ഡി വിദ്യാര്‍ത്ഥികളും 7 ഇന്റഗ്രേറ്റഡ് പിഎച്ച്ഡി വിദ്യാര്‍ത്ഥികളും ഇന്ന് ബിരുദം നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →