റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ കഞ്ഞി കിറ്റ് വിതരണം

July 21, 2021 - 9:44 pm

കൊല്ലം: കര്‍ക്കിടക മാസത്തില്‍ ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഔഷധ കഞ്ഞി കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി.കെ. ഗോപന്‍ അധ്യക്ഷനായി. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ കൗണ്ടറില്‍ കിറ്റുകള്‍ സൗജന്യമായി ലഭിക്കും. ജില്ലാപഞ്ചായത്തംഗം ഷാജി, വാര്‍ഡ് കൗണ്‍സിലര്‍ സജിത ആനന്ദ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.അഭിലാഷ്, ഡോ. ജഗജിത്, ഭേഷജം പ്രസിഡന്റ് ഡോ. വി.മോഹന്‍, എച്ച്.എം.സി അംഗങ്ങളായ കോതേത്ത് ഭാസുരന്‍, തടത്തിവിള രാധാകൃഷ്ണന്‍, ഡി. രാധാകൃഷ്ണന്‍, കെ. പി. പ്രകാശ്, ഡി.സുകേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *