റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയ ഗാനത്തിന് എഴുന്നേൽക്കാത്തത് ശിക്ഷാര്‍ഹമായ കുറ്റമല്ല: ജമ്മു കശ്മീര്‍ ഹൈക്കോടതി

July 11, 2021 - 12:16 pm

ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. ജസ്റ്റിസ് സഞ്ജീവ് കുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

ദേശീയഗാനം ആലപിക്കുന്നത് തടയുകയോ അല്ലെങ്കില്‍ ആലപിക്കുന്ന സമയത്ത് അവിടെ അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്താല്‍ മാത്രമേ കുറ്റകരമാകൂയെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വിവിധ സംസ്ഥാനങ്ങളിൽ ഇത്തരം കേസുകൾ വർധിച്ചു വരുന്നതായി കോടതി നിരീക്ഷിച്ചു. ഇതോടെ മറ്റ് സംസ്ഥാനങ്ങളിലെ സമാന കേസുകളിൽ പുതിയ വിധി സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *