
ദേശീയ ഗാനത്തിന് എഴുന്നേൽക്കാത്തത് ശിക്ഷാര്‍ഹമായ കുറ്റമല്ല: ജമ്മു കശ്മീര്‍ ഹൈക്കോടതി
ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. ജസ്റ്റിസ് സഞ്ജീവ് കുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ദേശീയഗാനം ആലപിക്കുന്നത് തടയുകയോ അല്ലെങ്കില്‍ ആലപിക്കുന്ന സമയത്ത് അവിടെ അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്താല്‍ മാത്രമേ കുറ്റകരമാകൂയെന്ന് കോടതി പറഞ്ഞു. …