ടോക്കിയോയില്‍ അടിയന്തരാവസ്ഥ : ഒളിമ്പിക്സിന് കാണികള്‍ വേണ്ട

ടോക്കിയോ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിമ്പിക്സിനു നാട്ടുകാരായ കാണികളെയും അനുവദിക്കില്ലെന്നു ജപ്പാന്‍. 06/07/2021 ചൊവ്വാഴ്ചയാണു ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗ ഒളിമ്പിക്സ് മുന്‍നിര്‍ത്തി ടോക്കിയോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിനു പിന്നാലെയാണ് ഒളിമ്പിക് കൈകാര്യം ചെയ്യുന്ന മന്ത്രി താമായോ മാറുകാവ കാണികളെ ഒഴിവാക്കുകയാണെന്നു പ്രഖ്യാപിച്ചത്.

രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ്, ടോക്കിയോ ഗെയിംസ് സംഘാടക സമിതി, രാജ്യാന്തര പാരാലിമ്പിക്സ് കമ്മിറ്റി, ജാപ്പനീസ്, ടോക്കിയോ മെട്രോപോലീറ്റന്‍ ഭരണ സമിതി എന്നിവര്‍ സംയുക്തമായി നടത്തിയ ചര്‍ച്ചയിലാണു കാണികളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

വിദേശീയരായ കാണികള്‍ക്കു നേരത്തെ തന്നെ വിലക്ക് വീണിരുന്നു. 07/07/2021 ബുധനാഴ്ച ടോക്കിയോയില്‍ 920 ഡെല്‍റ്റാ കോവിഡ്-19 കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. വാക്സിനേഷന്‍ പൂര്‍ണമാകും വരെ സ്ഥിതി തുടരാന്‍ ആലോചിക്കുന്നതായി ജാപ്പനീസ് മന്ത്രി യാസുതോഷി നിഷിമുറ പറഞ്ഞു. ഒളിമ്പിക് വേദികളുടെ ശേഷിയുടെ പകുതി കാണികളെ അനുവദിക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →