ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.51,667 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,34,445 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളെ അപേക്ഷിച്ച് ഇന്നത്തെ കേസുകളിൽ കുറവുണ്ട്.
24 മണിക്കൂറിനിടെ 1,329 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,93,310 ആയി. 64,527 പേർ കൂടി രോഗമുക്തി നേടി.ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,91,28,267 ആയി. സജീവരോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി.നിലവിൽ 6,12,868 സജീവ കേസുകളാണുള്ളത്.

