റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഞ്ചേരി പന്തല്ലൂരില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

June 25, 2021 - 11:18 am

മലപ്പുറം: മഞ്ചേരി പന്തല്ലൂരില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. കുട്ടികള്‍ കുളിച്ചുകൊണ്ടിരുന്നതിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ഒരാളെ ജീവനോടെ രക്ഷപ്പെടുത്തി. ഫാത്തിമ ഇസ്രത്ത്,ഫാത്തിമ ഫിദ എന്നിവരാണ് മരിച്ചത്.

24/06/21 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് ഒരു കുടുംബത്തിലെ കുട്ടികള്‍ മില്ലുംപടി കടവില്‍ കുളിക്കാന്‍ എത്തിയത്. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒഴുക്കില്‍പ്പെട്ട് വരുന്നതിനിടെയാണ് രണ്ട് കുട്ടികളെ പ്രദേശവാസി കരീം കരക്കെത്തിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. മലപ്പുറം ജില്ലാ കളക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *