റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജില്‍ വെച്ച് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെ. സുധാകരന്റെ അവകാശവാദത്തില്‍ പ്രതികരണവുമായി മമ്പറം ദിവാകരന്‍. പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് സുധാകരന്‍ പറയുന്ന സംഭവം തനിക്കറിയില്ലെന്ന് മമ്പറം ദിവാകരന്‍ 18/06/21 വെള്ളിയാഴ്ച രാത്രി പറഞ്ഞു.

ഒരു പ്രമുഖ ചാനലിനോടായിരുന്നു മമ്പറത്തിന്റെ പ്രതികരണം.

‘തന്റെ അറിവില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. താന്‍ അങ്ങനെയൊരു സംഭവം കേട്ടിട്ടുമില്ല. സി.എച്ച്. മുഹമ്മദ് കോയയെ തടഞ്ഞുനിര്‍ത്തിയതുമുതലുള്ള സംഭവം അറിയാം. പിണറായി വിജയനോട് അന്നും ഇന്നും രാഷ്ട്രീയ ശത്രുതയുണ്ട്,’ മമ്പറം ദിവാകരന്‍ പറഞ്ഞു.

1973 മുതല്‍ 84 വരെയുള്ള കാലയളവില്‍ സി.പി.ഐ.എമ്മുമായിട്ടാണ് താന്‍ നേരിട്ട് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാനും സുധാകരനും ഒന്നിച്ച് പഠിച്ചതാണ്. പിണറായി ഞങ്ങളുടെ സീനിയറാണ്. 1989ല്‍ ഞാന്‍ കെ.എസ്.യു. സംസ്ഥാന കമ്മിറ്റി അംഗമാണ്. ഞാന്‍ ഇന്ദിരാപക്ഷത്തും സുധാകരന്‍ സിന്‍ഡിക്കേറ്റ് പക്ഷത്തുമായിരുന്നു,’ മമ്പറം പറഞ്ഞു.

തന്റെയും എ.കെ. ബാലന്റെയും കാലത്ത് നിരവധി സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. അന്ന് സുധാകരനവിടെയുണ്ടായിരുന്നെങ്കിലും തങ്ങളോടൊപ്പമുണ്ടായിരുന്നില്ലെന്നും മമ്പറം ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *