റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : വിവിധ കേസുകളില്‍ പിടികൂടി പോലീസ്‌ സ്‌റ്റേഷന്‍ പരിസരത്തും സമീപ റോഡുകളിലും സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് സംസ്ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബഹ്‌റ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പോലീസ്‌ സ്‌റ്റേഷന്‍ പരിസരത്ത്‌ വാഹനങ്ങള്‍ കൂട്ടിയിടാന്‍ അനുവദിക്കില്ല. ഇക്കാര്യം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ജില്ലാ പോലീസ്‌ മേധാവിമാര്‍ക്കും റേഞ്ച്‌ ഡിഐജിമാര്‍ക്കുമാണ്‌. ആവശ്യമില്ലാതെ വാഹനങ്ങള്‍ കസ്‌റ്റഡിയിലെടുക്കാന്‍ പാടില്ല. നിയമ പ്രകാരമുളള നടപടി കൈക്കൊണ്ടശേഷം അത്തരം വാഹനങ്ങള്‍ ഉടന്‍ വിട്ടുകൊടുക്കാന്‍ നടപടി സ്വീകരിക്കണം.

എല്ലാ പോലീസ്‌ സ്‌റ്റേഷനുകളുടെയും സമീപത്തെ റോഡുകളില്‍ പാര്‍ക്കുചെയ്‌തിരിക്കുന്ന വാഹനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച്‌ ഒരുമാസത്തിനകം അറിയിക്കാന്‍ സ്റ്റേറ്റ്‌ ക്രൈം റിക്കാര്‍ഡ്‌സ്‌ ബ്യൂറോയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *