കൊച്ചി: അപൂര്‍വ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന അഞ്ചുമാസം പ്രായമുളള കുഞ്ഞിന്റെ ചികിത്സ ക്കായി 18 കോടിയുടെ മരുന്നിന് സഹായം നല്കാന് ഹൈക്കോടതിയില്‍ ഹര്‍ജി. കോഴിക്കോട് സ്വദേശി ആരിഫാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (പേശീക്ഷയം)ബാധിച്ച് കൈകാലുകള്‍ ചലിപ്പിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത നിലയില്‍ ആണ് കുഞ്ഞ്. ഇറക്കുമതി ചെയ്യുന്ന നെസെംനോജിന് എന്ന മരുന്ന് ആണ് ഡോക്ടര്‍മാര്‍ പ്രതിവിധിയായി പറഞ്ഞിരിക്കുന്നത് .അതിന് 16 മുതല്‍ 18 കോടിവരെ വിലവരും. മരുന്നിന്റെ ഒറ്റഡോസാണ് ആവശ്യം. എന്നാല്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാനാവില്ലെന്ന് ജസറ്റീസ് ബെച്ചുകുര്യന്‍ തോമസ് വ്യക്തമാക്കി. തുടര്‍ന്ന് സര്‍ക്കാരിന്റെ വിശദീകരണത്തിനായി കേസ് 29ലേക്ക മാറ്റി. 28നകം സത്യവാങ്മൂലം നല്‍കണം.
സമാനമായ രോഗം ബാധിച്ച ഹൈദരാബാദ് സ്വദേശി അയാന്‍ഷാ ഗുപ്തയെന്ന കുട്ടിക്ക് പണം കണ്ടെത്താന്‍ ക്രിക്കറ്റ് വിരാട് താരം കൊഹ്ലി, നടി അനുഷ്ക ശര്‍മ,ചലചിത്ര താരങ്ങങ്ങളായ അജയ് ദേവ്ഗണ്,അനില്‍കപൂര്‍ തുടങ്ങിയ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.ലോകമെമ്പാടുമുളള 65,000 പേരില്‍നിന്ന് മൂന്നുമാസം കൊണ്ട് മരുന്നിന് വേണ്ട 19 കോടി രൂപ പിരിഞ്ഞുകിട്ടി .കേന്ദ്രസര്‍ക്കാര്‍ ആറുകോടിയുടെ നികുതി ഇളവും നല്കി .സമാന രീതിയിലുളള ക്രൗഡ് ഫണ്ടിംഗ് സാധ്യതകളെക്കുറിച്ചാണ് ഹൈക്കോടതി ഉത്തരവിലും സൂചിപ്പിച്ചിച്ചുളളത് .

