അഫ്ഗാനിസ്താന്, ബംഗ്ലാദേശ് പാകിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ മുസ്ലിം ഇതര പൗരന്മാരില് നിന്ന് ഇന്ത്യന്‍ പൗരത്വം നേടുന്നതിന് കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു.
ഗുജറാത്ത്, രാജസ്ഥാന്, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്ലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ തേടിയത്. 2019ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുതയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതിയുടെ മുമ്പാകെയുള്ളപ്പോള് കേന്ദ്രം നടത്തുന്ന നീക്കം നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയിലുള്ളത്.ഭേദഗതി നിയമവും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനുള്ള ചട്ടങ്ങളും കോടതി റദ്ദാക്കിയാല്‍ ഇപ്പോഴത്തെ ഉത്തരവ് അനുസരിച്ച് പൗരത്വം അനുവദിക്കപ്പെട്ട വ്യക്തികളുടെ പഴയ ജീവിതം തിരിച്ചുപിടിക്കല്‍ അസാധ്യമാവുമെന്നും ഹര്‍ജയില്‍ ചൂണ്ടികാട്ടുന്നു.

