ഡിസിസി നവീകരണത്തിന്‌ തുക കൈമാറി റസിഡന്റ്സ്‌ അസോസിയേഷനുകള്‍

കൂത്താട്ടുകുളം : കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂത്താട്ടുകുളം നഗരസഭയുടെ ഡിസിസി നവീകരണത്തിന്‌ മേഖലാ റസിഡന്റ്സ്‌ അസോസിയേഷന്‍ വിവിധ റസിഡന്റ്സ്‌ അസോസിയേഷനുകളില്‍നിന്ന്‌ സമാഹരിച്ച തുക കൈമാറി. മേഖലാ റസിഡന്റ്സ്‌ അസോസിയേഷന്‍ പ്രസിഡന്റ് ബേബി ആലുങ്കല്‍, സെക്രട്ടറി പി.ജി സുനില്‍കുമാര്‍ ,ട്രഷറാര്‍ എസ്‌ ഭദ്രകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ നഗരസഭ ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‌ 50,000രൂപയുടെ ചെക്ക്‌ കൈമാറിയത്‌.

സ്‌റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ്‌ ,കൗണ്‍സിലര്‍മാരായ റോബിന്‍ ജോണ്‍ വന്‍നിലം ,പ്രിന്‍സ്‌ പോള്‍ ജോണ്‍, അനില്‍ കരുണാകരന്‍, വിവിധ റസിഡന്റ്സ്‌ അസോയിയെഷന്‍ ഭാരവാഹികളായ എംവി ഷാജു, റോയി നരിപ്പാറയില്‍ സനീഷ്‌ ഒഎസ്‌പിആര്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →