റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: കോവിഡ് വ്യാപനം: അമ്പലപ്പുഴ മണ്ഡലതല അവലോകന യോഗം ചേർന്നു

May 10, 2021 - 8:14 pm

ആലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിക്കുന്നതിനായി നിയുക്ത എം.എൽ.എ. എച്ച്. സലാമിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. സർക്കാർ നിർദ്ദേശങ്ങൾ, വാർഡ് തലത്തിലെ പ്രവർത്തനങ്ങൾ, കോവിഡ് സെന്ററുകളുടെ പ്രവർത്തനം, ആംബുലൻസ് സൗകര്യം, ഭക്ഷണ വിതരണം, വാക്സിനേഷൻ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു.
വീടുകളിൽ കഴിയുന്ന രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ ആശുപത്രിയിലോ കോവിഡ് സെന്ററുകളിലോ എത്തിക്കാനായി ആംബുലൻസ് സൗകര്യം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. ഇതിനായി ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്ന് എട്ട് ആംബുലൻസുകളും മറ്റ് വാഹനങ്ങളും ഉടൻ സജ്ജീകരിക്കും.

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സജിത, പി. ജി. സൈറസ്, ഹാരിസ്, കവിത, എ.എസ്. സുദർശനൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഗീതാ ബാബു, അഞ്ജു, പഞ്ചായത്ത് സെക്രട്ടറിമാർ, പഞ്ചായത്ത് നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *