പശ്ചിമബംഗാള്‍: കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം. 06/05/21 വ്യാഴാഴ്ച രാവിലെ പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്നാപൂരില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ആൾക്കൂട്ടം കാർ തടഞ്ഞ് തല്ലിത്തകർത്തു.
ആക്രമിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഗുണ്ടകളാണെന്ന് വി.മുരളീധരന് ആരോപിച്ചു. തന്റെ പേഴ്സണല്‍ സ്റ്റാഫിനെയും ആക്രമിച്ചെന്നും മുരളീധരന് പറഞ്ഞു. സംഭവത്തിന് പിന്നാലെ യാത്ര വെട്ടിച്ചുരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടിരുന്നു.

