ജാനുവിനൊപ്പം ഉണ്ടായിരുന്നില്ലെന്നുളള തരത്തിലുളള പ്രസ്താവന തളളി ബിജെപി

കല്‍പ്പറ്റ: ബിജെപി നേതാക്കള്‍ പ്രചരണത്തില്‍ സഹകരിച്ചില്ലെന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ പരാതിയെ എതിര്‍ത്ത് ബിജെപിയുടെ പ്രതികരണം. പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ പോലും മനപൂര്‍വം പിഴവുണ്ടാക്കിയെന്ന പരാതിയിലാണ് ബിജെപിയുടെ പ്രതികരണം. ജാനുവിന് അത്തരം ഒരെതിര്‍പ്പില്ലെന്നും ജാനുവിനൊപ്പം ബിജെപി ഉണ്ടായിരുന്നുവെന്നും ഫണ്ട് തിരിമറി നടത്തിയെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു.

ആദിവാസി നേതാക്കളെ വാഹനത്തില്‍ നിന്നും പുറത്തിറക്കി വിട്ടിട്ടില്ല. അത്തരത്തിലുളള പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും പ്രാദേശിക വിഷയങ്ങളില്‍ ഊന്നിയ പ്രചരണമാണ് ബത്തേരിയില്‍ നടന്നതെന്നും സജി ശങ്കര്‍ പറഞ്ഞു. ജില്ലാ നേതൃത്വത്തിന്റെ നടപടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴയാണ് കെ സുരേന്ദ്രന് പരാതി നല്‍കിയത്. അതേസമയം പരാതി നല്‍കിയത് തന്റെ അറിവോടെ അല്ലെന്ന് സികെ ജാനു പ്രതികരിച്ചു.

തെരഞ്ഞെടുപ്പില്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ സികെ ജാനുവിന് വോട്ടുകുറയുമെന്ന് പറഞ്ഞ് പ്രകാശന്‍ തെരഞ്ഞെടുപ്പ് ഫണ്ടില്‍ കൃത്രിമം കാണിച്ചെന്നും ഇതേക്കുറിച്ച സമഗ്രമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രചരണ സമയത്ത് ബിജെപി ഏര്‍പ്പെടുത്തിയ പ്രചരണ വാഹനത്തില്‍നിന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയിലെ ആദിവാസി നേതാക്കളെ ഇറക്കിവിടുന്ന സാഹചര്യംവരെ ഉണ്ടായി എന്നും ആക്ഷേപമുണ്ട്. കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പോലും പ്രാദേശിക നേതാക്കള്‍ മണ്ഡലത്തിലെ വിഷയങ്ങള്‍ മറച്ചുവച്ചെന്നും പരാതിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →