റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊടുപുഴയില്‍ വീടിന്റെ ഒടാമ്പലിൽ അജ്ഞാതന്റെ കുറിപ്പ്, പൊലീസിൽ പരാതി നൽകി വീട്ടുകാർ

April 16, 2021 - 9:59 pm

തൊടുപുഴ: തൊടുപുഴയില്‍ വീടിന്റെ ഒടാമ്പലിൽ അജ്ഞാതന്റെ കുറിപ്പ്. ചോരപ്പാടുള്ളതെന്ന് തോന്നിക്കുന്ന കടലാസിലാണ് അജ്ഞാതന്റെ എഴുത്ത് പ്രത്യക്ഷപ്പെട്ടത്. തൊടുപുഴ റിവര്‍വ്യൂ റോഡിന് സമീപം തച്ചേട്ട് ബിജുവിന്റെ വീട്ടിലാണ് സംഭവം.

15/04/21 വ്യാഴാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്ന് വാതില്‍ തുറക്കാന്‍ കഴിയാതെ പുറകുവശത്തെ വാതില്‍വഴി ഇറങ്ങി നോക്കുമ്പോഴാണ് മുന്‍ വശത്തെ വാതില്‍ ഓടാമ്പലിട്ട നിലയില്‍ കണ്ടത്. ചോരപ്പാടുള്ളതെന്ന് തോന്നിക്കുന്ന കടലാസില്‍ കുത്തിക്കുറിച്ച നിലയില്‍ എളുപ്പം വായിച്ചെടുക്കാന്‍ കഴിയാത്ത പ്രത്യേക ലിപിയില്‍ എന്തോ എഴുതിയതും ഓടാമ്പലിൽ തൂക്കിയിട്ടിരിക്കുന്നതായും കണ്ടെത്തി.
എഴുത്ത് വായിക്കാന്‍ കഴിയുന്ന രൂപത്തിലല്ല. മൂന്ന് ദിവസം മുൻപും ഈ വീടിന്റെ വാതില്‍ പുറത്തുനിന്ന് ഓടാമ്പലിട്ട സംഭവമുണ്ടായി. സംഭവം ആവര്‍ത്തിച്ചതോടെ ഭീതിയിലായ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *