തിരുവനന്തപുരം: ഇടതു വിരുദ്ധ വികാരത്തിന് പല കാരണമുണ്ട്. ഒരു കാരണം മാത്രമായി പറയാനാകില്ലെന്ന് പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്. വ്യക്തിപരമായ അധിക്ഷേപം കാര്യമാക്കുന്നില്ല. ഒന്നിച്ചു നിന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചു വരുമെന്നും പിണറായി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമെന്ന് എൽഡിഎഫ് യോഗം.
ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പിണറായിയുടേതായി ഒരു പ്രതികരണം പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. അതേസമയം സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമെന്ന് എൽഡിഎഫ് യോഗം വിലയിരുത്തി. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെന്നില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.