അമ്പലപ്പുഴ: സിപിഎമ്മിൽ കന്നുകാലികളെപ്പോലെ ചിലരെ അഴിച്ചു വിട്ടിരിക്കുകയാണെന്ന് ജി. സുധാകരൻ. . സിപി എം ശിഖണ്ഡിയായി മാറി. രാഷ്ട്രീയപ്പാർട്ടിയുടെ വ്യക്തിത്വം സിപിഎമ്മിനില്ല. സിപിഎമ്മിൽ നിയന്ത്രിക്കാൻ ആരുമില്ലെന്നും സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
അഞ്ച് വർഷം ജനകീയ സ്വതന്ത്ര എംഎൽഎയായി തുടരും
“മന്ത്രിയാകണമെന്ന് തനിക്ക് ആഗ്രഹമില്ല. തനിക്ക് അത് വലിയ കാര്യവുമല്ല.താൻ മന്ത്രിയായിരുന്നതിന്റെ ഗുണം ഈ മന്ത്രിസഭയും അനുഭവിച്ചിട്ടുണ്ട്. അഞ്ച് വർഷം ജനകീയ സ്വതന്ത്ര എംഎൽഎയായി തുടരും.’-സുധാകരൻ പറഞ്ഞു.82 വയസായ പിണറായിയുടെ അനുയായികളാണ് തന്റെ പ്രായം പറഞ്ഞു നടക്കുന്നത്.സുധാകരൻ കൂട്ടിച്ചേർത്തു.


