തിരുവനന്തപുരം| ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ കൃത്യമായ സമയത്ത് തീരുമാനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. ആര്‍ക്കും ഒരു പ്രയാസവും ഉണ്ടാകാത്ത രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നും ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
നയിച്ചവന്‍ ജനനായകന് എന്ന വാചകത്തോടെയാണ് ഫ്ളക്സ് ബോര്‍ഡ്. .
അതേസമയം, യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ടെത്താനുളള തയ്യാറെടുപ്പുകളിലാണ് കോണ്‍ഗ്രസ്. വി ഡി സതീശന്, കെ സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരില്‍ ഒരാളാകും മുഖ്യമന്ത്രി. കെ സി വേണുഗോപാലിനായി കൊല്ലത്ത് ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നു. നയിച്ചവന്‍ ജനനായകന് എന്ന വാചകത്തോടെയാണ് ഫ്ളക്സ് ബോര്‍ഡ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പേരിലാണ് ബോര്‍ഡുകള്‍ വച്ചിരിക്കുന്നത്. ഡിസിസി ഓഫീസിന് മുന്നിലും കളക്ടറേറ്റ് പരിസരത്തും അടക്കം നഗരത്തിന്റെ വിവിധയിടങ്ങളില്‍ ബോര്‍ഡുകള്‍ ഉയർന്നിട്ടുണ്ട്.