ലൈംഗികാതിക്രമ കേസുകൾ അന്വേഷിക്കുന്നതിനും വിചാരണ ചെയ്യുന്നതിനും ഇരകളോട് പെരുമാറുന്നതിനുമുള്ള നിർണായക മാർഗനിർദേശങ്ങൾ ജാർഖണ്ഡ് ഹൈക്കോടതി പുറപ്പെടുവിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തി പലപ്പോഴും കുറ്റകൃത്യത്തിന്റെ ആഘാതത്തേക്കാൾ കൂടുതൽ മാനസിക പീഡനം അന്വേഷണ ഘട്ടത്തിലും കോടതികളിലും നേരിടേണ്ടി വരുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഈ സാഹചര്യത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ്.ചീഫ് ജസ്റ്റിസ് മഹേഷ് ശരദ്ചന്ദ്ര സോനക് (M. S. Sonak), ജസ്റ്റിസ് രാജേഷ് ശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്. ഈ ബെഞ്ച് 55 പേജുള്ള വിശദമായ വിധിയിലൂടെയാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ജാർഖണ്ഡ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. പല കേസുകളിലും അതിജീവിതയുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നില്ല, കോടതികളിലും പോലീസ് അന്വേഷണങ്ങളിലും അനാവശ്യ ചോദ്യങ്ങൾ ചോദിക്കപ്പെടുന്നു, കേസ് നടപടിക്രമങ്ങൾ തന്നെ രണ്ടാംഘട്ട മാനസിക പീഡനത്തിന് കാരണമാകുന്നു എന്ന വിലയിരുത്തലാണ് കോടതിയെ ഈ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ പ്രേരിപ്പിച്ചത്.
ഇത് ഒരു വ്യക്തിഗത ക്രിമിനൽ കേസിലെ വിധി മാത്രമല്ല. മറിച്ച് സംസ്ഥാനത്തെ എല്ലാ കോടതികൾക്കും, പോലീസിനും, പ്രോസിക്യൂഷൻ സംവിധാനത്തിനും ബാധകമായ നടപടിക്രമ നിർദേശങ്ങളുടെ സമാഹാരമാണ്.
ലൈംഗികാതിക്രമ കേസുകളിൽ നീതി എന്നത് കുറ്റവാളിയെ ശിക്ഷിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അതിജീവിതയുടെ അന്തസ്സും സ്വകാര്യതയും മാനസിക സുരക്ഷയും സംരക്ഷിക്കപ്പെടണം.
ഒരു ഇരയെ വീണ്ടും വീണ്ടും സംഭവങ്ങൾ വിവരിക്കാൻ നിർബന്ധിതയാക്കുന്നത്, അനാവശ്യ ചോദ്യം ചെയ്യലിന് വിധേയയാക്കുന്നത്, അല്ലെങ്കിൽ പൊതുസമൂഹത്തിന് മുന്നിൽ തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ വിവരങ്ങൾ പുറത്തുവിടുന്നത് നീതിയുടെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
കോടതി നൽകിയ പ്രധാന നിർദേശങ്ങൾ
Zero FIR നിർബന്ധമായും രജിസ്റ്റർ ചെയ്യണം. സംഭവം നടന്ന സ്ഥലത്തിന്റെ അധികാരപരിധി ചൂണ്ടിക്കാട്ടി പരാതി സ്വീകരിക്കാൻ വിസമ്മതിക്കരുത്.
ഇരയുടെ മൊഴി വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് രേഖപ്പെടുത്തേണ്ടത്, അവർ സബ് ഇൻസ്പെക്ടറുടെ റാങ്കിൽ കുറയാൻ പാടില്ല.
പ്രാഥമിക അന്വേഷണം 15 ദിവസത്തിനുള്ളിലും, അന്തിമ അന്വേഷണം രണ്ട് മാസത്തിനുള്ളിലും പൂർത്തിയാക്കണം.
Two-Finger Test പൂർണമായും നിരോധിച്ചു. സുപ്രീംകോടതി നേരത്തേ തന്നെ ഈ പരിശോധന ശാസ്ത്രീയമല്ലെന്നും സ്ത്രീയുടെ അന്തസ്സിന് വിരുദ്ധമാണെന്നും പറഞ്ഞിട്ടുണ്ടെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു.
ഇരയുടെ തിരിച്ചറിയൽ വിവരങ്ങൾ പുറത്തുവിടരുത്. മാധ്യമങ്ങൾ, പോലീസ്, ആശുപത്രികൾ, കോടതികൾ എന്നിവയ്ക്ക് ഇത് ബാധകമാണ്. ലംഘിച്ചാൽ ശിക്ഷാനടപടി സ്വീകരിക്കാമെന്നും കോടതി മുന്നറിയിപ്പ് നൽകി.
181 എമർജൻസി ഹെൽപ്ലൈൻ പൂർണമായി പ്രവർത്തനക്ഷമമാക്കണം. ലൈംഗികാതിക്രമ പരാതികൾക്ക് അടിയന്തര പ്രതികരണം ഉറപ്പാക്കണം.
അതിജീവിതർക്കും കുടുംബങ്ങൾക്കും പുനരധിവാസവും കൗൺസിലിംഗും നൽകണം. ആവശ്യമെങ്കിൽ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറുന്നതിനുള്ള സഹായവും നൽകണം.
ബലാത്സംഗത്തിൽ ജനിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണം. അർഹരായ കുട്ടികൾക്ക് സ്കോളർഷിപ്പും മറ്റ് വിദ്യാഭ്യാസ സഹായങ്ങളും ലഭ്യമാക്കണമെന്ന് കോടതി നിർദേശിച്ചു.
പോലീസ് ഇരകളോട് മാനുഷികവും പീഡനരഹിതവുമായ സമീപനം സ്വീകരിക്കണം. പരാതി നൽകാൻ വരുന്നവരെ അപമാനിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യരുത്.
ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന സംവിധാനങ്ങൾ ഫലപ്രദമായി നടപ്പാക്കണം, പ്രത്യേകിച്ച് സുപ്രീംകോടതിയുടെ Nipun Saxena വിധിയും NALSA പദ്ധതികളും പാലിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.