റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്

March 8, 2026 - 7:57 pm

കണ്ണൂര്‍: കോണ്‍ഗ്രസിന്‍റെ കൊടിപിടിച്ചവര്‍ സ്ഥാനാര്‍ഥിയാവണമെന്ന് യൂത്ത് കോണ്‍ഗ്രസ്. പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ എതിർപ്പ് സിപിഎം വിമതര്‍ക്ക് യുഡിഎഫ് പിന്തുണ നല്‍കിയാല്‍ പരസ്യമായി എതിര്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജകമണ്ഡലം കണ്‍വന്‍ഷനിലാണ് എതിര്‍പ്പ് പരസ്യമാക്കിയത്.

പാര്‍ട്ടിയുടെ അഭിമാനം പണയം വയ്ക്കാന്‍ അനുവദിക്കില്ല

കോണ്‍ഗ്രസുകാരെ ആക്രമിച്ചവര്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയുടെ അഭിമാനം പണയം വയ്ക്കാന്‍ അനുവദിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. കുഞ്ഞികൃഷ്ണനെ സ്ഥാനാര്‍ഥിയാക്കുന്നതിന് എതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കണ്‍വന്‍ഷനില്‍ സംസ്ഥാന സെക്രട്ടറി ജംഷീര്‍ പള്ളിവയലിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ പ്രമേയം കൊണ്ടുവന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *