റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കും

March 7, 2026 - 6:28 am

.തിരുവനന്തപുരം | സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുമെന്നു സര്‍ക്കാര്‍. ശമ്പളം പുതുക്കിയുള്ള കരട് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് യു എന്‍ എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ പണിമുടക്ക് സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.

ഈ ശമ്പള വര്‍ധന പോരെന്ന് സമരക്കാര്‍.

മുഴുവന്‍ ജീവനക്കാര്‍ക്കും പരിഷ്‌കരണം ബാധകമാകും. നഴ്‌സുമാര്‍ക്ക് 25,450 മുതല്‍ 28,000 വരെയാകും അടിസ്ഥാന ശമ്പളം. 23,650 രൂപയായിരിക്കും മറ്റ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം. അറ്റന്‍ഡര്‍ , ഹെല്‍പര്‍, സെക്യൂരിറ്റി, സ്വീപ്പര്‍, സ്റ്റോര്‍ കീപ്പര്‍ തുടങ്ങിയവരുടെ ശമ്പളവും കൂട്ടും. ആക്ഷേപങ്ങള്‍ കേള്‍ക്കാന്‍ 60 ദിവസത്തെ സമയം അനുവദിക്കും. ഈ ശമ്പള വര്‍ധന പോരെന്ന നിലപാടിലാണ് സമരക്കാര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *