റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇ​​​​​ന്ന് സൂ​​​​​ര്യ​​​​​ഗ്ര​​​​​ഹ​​​​​ണം: ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ദൃ​​​​​ശ്യ​​​​​മാ​​​​​കി​​​​​ല്ലെ​​​​​ന്ന് വാ​​​​​ന​​​​​നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​കേ​​​​​ന്ദ്രം.

February 17, 2026 - 6:59 am

ഇ​​​​​ൻ​​​​​ഡോ​​​​​ർ: നാ​​​​​ല​​​​​ര മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം ദൈ​​​​​ർ​​​​​ഘ്യ​​​​​മു​​​​​ള്ള സൂ​​​​​ര്യ​​​​​ഗ്ര​​​​​ഹ​​​​​ണ​​​​​ത്തി​​​​​ന് ഫെബ്രുവരി 17 ചൊവ്വാഴ്ച ലോ​​​​​കം സാ​​​​​ക്ഷ്യം​​​​​വ​​​​​ഹി​​​​​ക്കും. സൂ​​​​​ര്യ​​​​​ഗ്ര​​​​​ഹ​​​​​ണം ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ദൃ​​​​​ശ്യ​​​​​മാ​​​​​കി​​​​​ല്ലെ​​​​​ന്ന് മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​ലെ ഉ​​​​​ജ്വ​​​​​യ്നി​​​​​ലു​​​​​ള്ള വാ​​​​​ന​​​​​നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​കേ​​​​​ന്ദ്രം അ​​​​​റി​​​​​യി​​​​​ച്ചു. ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 3:26:06 നു ​​​​​തു​​​​​ട​​​​​ങ്ങി രാ​​​​​ത്രി 7:57:06 നു ​​​​​സൂ​​​​​ര്യ​​​​​ഗ്ര​​​​​ഹ​​​​​ണം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​മെ​​​ന്നു ​​കേ​​​​​ന്ദ്രം സൂ​​​​​പ്ര​​​​​ണ്ട് ഡോ. ​​​​​രാ​​​​​ജേ​​​​​ന്ദ്ര പ്ര​​​​​കാ​​​​​ശ് ഗു​​​​​പ്ത പ​​​​​റ​​​​​ഞ്ഞു.

വൈ​​​​​കു​​​​​ന്നേ​​​​​രം 5:41:09 ന് ​​​​​ഗ്ര​​​​​ഹ​​​​​ണം അ​​​​​തി​​​​​ന്‍റെ ഉ​​​​​ച്ച​​​​​സ്ഥാ​​​​​യി​​​​​യി​​​​​ലെ​​​​​ത്തും. 96.20 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തോ​​​​​ളം മ​​​​​റ​​​​​യ്ക്കു​​​​​ന്ന അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ൽ ഒ​​​രു പ്ര​​​കാ​​​ശ​​​വ​​​ല​​​യം പോ​​​ലെ​​​യാ​​​കും സൂ​​​​​ര്യ​​​​​ൻ ദൃ​​​​​ശ്യ​​​​​മാ​​​​​കു​​​​​ക. അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന, ചി​​​​​ലി, ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക, അ​​​​​ന്‍റാ​​​​​ർ​​​​​ട്ടി​​​​​ക്ക എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ ഗ്ര​​​​​ഹ​​​​​ണം വ്യ​​​​​ക്ത​​​​​മാ​​​​​യി നി​​​​​രീ​​​​​ക്ഷി​​​​​ക്കാ​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *