റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസ്സുകാരി റോഡിലേക്ക് തെറിച്ചുവീണു

February 10, 2026 - 3:53 pm

കോഴിക്കോട് | ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസ്സുകാരി റോഡിലേക്ക് തെറിച്ചുവീണു. കൊയിലാണ്ടിയിലെ കോതമംഗലം ജിഎൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാദ്ധ്യയാണ് റോഡിലേക്ക് തെറിച്ചുവീണത്. കുട്ടിയുടെ കൈയ്ക്കും കാലിനും പരുക്കേറ്റു. കുറുവങ്ങാട് സെൻട്രൽ യു.പി സ്‌കൂളിന് സമീപത്താണ് അപകടം ഉണ്ടായത്.

കുട്ടി റോഡിലേക്ക് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. .

വിദ്യാർത്ഥികളുമായി സ്‌കൂളിൽ നിന്ന് മടങ്ങിയ ഓട്ടോറിക്ഷയിൽ നിന്നാണ് കുട്ടി തെറിച്ചുവീണത്. അമിതവേഗത്തിൽ സഞ്ചരിച്ച ഓട്ടോയിൽ നിന്ന് കുട്ടി റോഡിലേക്ക് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീണതിനുശേഷം കുട്ടി തനിയെ എഴുന്നേറ്റ് നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ആറുവയസ്സുകാരി നിലവിൽ ചികിത്സയിൽ തുടരുകയാണ്. .

സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ കൊയിലാണ്ടിയിലെ ആശുപത്രിയിൽ എത്തിച്ചു. പരുക്കേറ്റ ആറുവയസ്സുകാരി നിലവിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *