റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു

February 7, 2026 - 8:50 pm

തിരുവനന്തപുരം | തിരുവനന്തപുരം വെമ്പായത്ത് കൊപ്പം അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിനടുത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

സ്‌കൂട്ടറിന് സൈഡ് നല്‍കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയതെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനാണ് മരിച്ചതെന്നാണ് വിവരം. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *