റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ൽ യു​വ​തി​യെ പ​ങ്കാ​ളി വെ​ടി​വ​ച്ചു കൊ​ന്നു

February 2, 2026 - 10:18 am

ഋ​ഷി​കേ​ശ്: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ൽ എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി പ്രീ​തി റാ​വ​ത്തിനെ (32) പ​ങ്കാ​ളി വെ​ടി​വ​ച്ചു കൊ​ന്നതായി.ഡെ​റാ​ഡൂ​ൺ സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ജ​യ് സിം​ഗ് അറിയിച്ചു. വി​വാ​ഹ​മോ​ചി​ത​യാ​യ പ്രീ​തി, ശി​വാ​ജി ന​ഗ​ർ പ്ര​ദേ​ശ​ത്തെ ഒ​രു വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഋ​ഷി​കേ​ശി​ൽ വ​ച്ച്, വി​വാ​ഹി​ത​നാ​യ സു​രേ​ഷ് ഗു​പ്ത എ​ന്ന​യാ​ളെ പ്രീ​തി പ​രി​ച​യ​പ്പെ​ട്ടു.

പ്രീ​തി​യെ വി​വാ​ഹം ചെ​യ്യാ​ൻ ഭാ​ര്യ​യി​ൽ നി​ന്നും വി​വാ​ഹ​മോ​ച​നം നേ​ടാ​ൻ ഇ​യാ​ൾ അ​പേ​ക്ഷ ന​ൽ​കി

തു​ട​ർ​ന്ന് ഇ​വ​ർ പ്ര​ണ​യ​ത്തി​ലാ​യി. പ്രീ​തി​യെ വി​വാ​ഹം ചെ​യ്യാ​ൻ ഭാ​ര്യ​യി​ൽ നി​ന്നും വി​വാ​ഹ​മോ​ച​നം നേ​ടാ​ൻ ഇ​യാ​ൾ അ​പേ​ക്ഷ ന​ൽ​കി. ഇ​തി​നി​ടെ ബ​ന്ധ​ത്തെ കു​റി​ച്ച് അ​റി​ഞ്ഞ പ്രീ​തി​യു​ടെ ബ​ന്ധു​ക്ക​ൾ, വി​വാ​ഹ​ത്തി​ന് മു​മ്പ് ഋ​ഷി​കേ​ശി​ൽ ഒ​രു വീ​ട് വാ​ങ്ങാ​ൻ സു​രേ​ഷി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടു.ഇ​തി​നാ​യി ഹ​രി​ദ്വാ​റി​ലെ ല​ക്സ​റി​ലു​ള്ള ത​ന്‍റെ സ്വ​ത്തു​ക്ക​ൾ 35 ല​ക്ഷം രൂ​പ​യ്ക്ക് വി​റ്റ അ​ദ്ദേ​ഹം ഋ​ഷി​കേ​ശി​ൽ വീ​ട് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​നു​യോ​ജ്യ​മാ​യ വീ​ട് ക​ണ്ടെ​ത്താ​ൻ സു​ര​ഷി​ന് ക​ഴി​ഞ്ഞി​ല്ല.

സു​രേ​ഷും പ്രീ​തി​യും ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി.
.
ഇ​തേ​ചൊ​ല്ലി സു​രേ​ഷും പ്രീ​തി​യും ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി. പ്രീ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ ഭാ​ര്യ​യി​ൽ നി​ന്ന് വി​വാ​ഹ​മോ​ച​നം നേ​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലും സ്വ​ത്തു​ക്ക​ൾ മു​ഴു​വ​ൻ വി​റ്റി​ട്ടും ഋ​ഷി​കേ​ശി​ൽ ഒ​രു വീ​ട് വാ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​തി​ലു​മു​ണ്ടാ​യ വി​ഷാ​ദം മൂ​ല​മാ​ണ് ഗു​പ്ത, പ്രീ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ജ​യ് സിം​ഗ് പ​റ​ഞ്ഞു. പ്രീ​തി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഋ​ഷി​കേ​ശ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ സെ​ക്ഷ​ൻ 103(1) (കൊ​ല​പാ​ത​കം) പ്ര​കാ​രം ഗു​പ്ത​യ്‌​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *