റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്കൂ​ട്ട​റി​ൽ കാ​ർ ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

January 20, 2026 - 8:54 am

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​രി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റി​ൽ കാ​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. മൂ​ന്നാം പീ​ടി​ക സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ (69) ആ​ണ് മ​രി​ച്ച​ത്.ജനുവരി 19തി​ങ്ക​ളാ​ഴ്ച രാ​ത്രി മൂ​ന്നാം പീ​ടി​ക അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി

ക​ട​യി​ൽ നി​ന്ന് വീ​ട്ടി​ലേ​യ്ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പോ​വാ​ൻ ഒ​രു​ങ്ങ​വെ​യാ​ണ് പി​റ​കെ നി​ന്നെ​ത്തി​യ കാ​ർ അ​ബൂ​ബ​ക്ക​റി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്.മ​ണ​ക്കാ​യി ഭാ​ഗ​ത്ത് നി​ന്ന് ഉ​രു​വ​ച്ചാ​ലി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ റോ​ഡ​രി​കി​ലെ സി​ഗ്ന​ൽ കു​റ്റി​യി​ൽ ഇ​ടി​ച്ച ശേ​ഷ​മാ​ണ് സ്കൂ​ട്ടി​യു​ടെ പി​റ​കി​ൽ ഇ​ടി​ച്ച​ത്. മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി..അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ ത​ക​ർ​ന്നു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *