ആലുവ: ചിത്രകാരനും വാഗ്മിയും വാസ്തുശില്പിയുമായ എം.വി. ദേവന്റെ പേരിലുള്ള അഞ്ചാമത് പുരസ്കാരം ആർട്ടിസ്റ്റ് മദനനന്‍. കെ.സി.എസ്. പണിക്കരുടെ ഓർമദിനവും എം.വി. ദേവന്റെ ജന്മദിനവുമായ ജനുവരി 15 ന് വൈകുന്നേരം അഞ്ചിന് ആലുവ ചൂർണിക്കരയിലെ വീട് സ്ഥിതിചെയ്യുന്ന ‘ദേവാങ്കണ’ത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
അവാർഡ് തുകയായി 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും നൽകുമെന്ന് എം.വി. ദേവന്റെ മക്കളായ ജമീല, ശാലിനി എന്നിവർ അറിയിച്ചു.
