റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക​ർ​ണാ​ട​ക​യി​ൽ ഏ​ഴ് വ​യ​സു​കാ​ര​ന് നേ​രെ പി​താ​വി​ന്‍റെ ക്രൂ​ര​ത: പോ​ലീ​സ് കേ​സെ​ടു​ത്തു

December 12, 2025 - 7:34 am

ബെം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഏ​ഴ് വ​യ​സു​കാ​ര​ന്‍റെ ഉ​ള്ളം​കൈ പൊ​ള്ളി​ക്കു​ക​യും ക​ണ്ണി​ൽ കു​രു​മു​ള​കു​പൊ​ടി വി​ത​റു​ക​യും ചെ​യ്ത അ​ച്ഛ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ന്ന​ഡ ജി​ല്ല​യി​ലെ കും​ട സ്വ​ദേ​ശി വി​ജ​യ നാ​യി​ക്കി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.ഭാ​ര്യ​യു​മാ​യു​ള്ള വി​വാ​ഹ മോ​ച​ന​ത്തി​ന് ശേ​ഷം ത​നി​ക്കൊ​പ്പം ക​ഴി​യു​ന്ന ര​ണ്ട് കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ​യാ​ണ് വി​ജ​യ നാ​യി​ക് ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്. ച​ട്ടു​കം പ​ഴു​പ്പി​ച്ച് കൈ​യി​ൽ വ​ച്ച് പൊ​ള്ളി​ച്ചു. കു​ഞ്ഞ് ക​ണ്ണു​ക​ളി​ൽ കു​രു​മു​ള​ക് പൊ​ടി തേ​ച്ചു. സ്കൂ​ളി​ൽ അ​യ​ക്കാ​തെ ശു​ചി​മു​റി​ക്ക​ക​ത്ത് പൂ​ട്ടി​യി​ട്ടു.

അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു

സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​യു​ടെ അ​മ്മ​യെ ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു‌​ഞ്ഞി​ന് ഡോ​ക്ട​ർ​മാ​ർ ചി​കി​ത്സ ന​ൽ​കു​ക​യാ​ണ്. ക​ൺ​പോ​ള​ക​ൾ വീ​ങ്ങി​യ നി​ല​യി​ലാ​ണ്. അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞു ജീ​വി​ക്കു​ന്ന വി​ജ​യ് നാ​യി​ക്കി​ന് കോ​ട​തി​യാ​ണ് കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല കൈ​മാ​റി​യി​രു​ന്ന​ത്. ഇ​തി​നി​ടെ ഏ​താ​നും ദി​വ​സം മു​ന്പ് മ​റ്റൊ​രു സ്ത്രീ​യെ ഇ​യാ​ൾ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തോ​ടെ സ്വ​ന്തം അ​മ്മ​യെ കാ​ണ​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ച കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ അ​തി​ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *