റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബെെക്ക് തള്ളിമാറ്റുന്നതിനിടെ താഴ്ചയിലേക്ക് വീണുപോയ വ്യാപാരിക്ക് ദാരുണാന്ത്യം

December 6, 2025 - 8:54 am

മൂന്നാർ(ഇടുക്കി): കാർ പാർക്കുചെയ്യുന്നതിനായി ബൈക്ക് തള്ളിമാറ്റുന്നതിനിടെ കാൽവഴുതി താഴ്ചയിലേക്ക് വീണ് വ്യാപാരി മരിച്ചു.മൂന്നാർ ടൗണിലെ ഒപിജി ബേക്കറി ഉടമ, മൂന്നാർ ടൗൺ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഒളാട്ടുപുറത്ത് ആന്റണി ജോർജ് (49) ആണ് മരിച്ചത്. ഡസംബർ 4 വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലക്ഷ്മി എസ്റ്റേറ്റിലുള്ള ബന്ധുവിന്റെ വീട്ടിൽപോയി മടങ്ങിവരുന്നതിനിടയിൽ സ്വന്തം വീടിന് സമീപമാണ് അപകടം. കാറിലുണ്ടായിരുന്നവരെ വീട്ടിൽ ഇറക്കിയശേഷം, പതിവായി കാർ പാർക്ക് ചെയ്യുന്ന സ്ഥലത്തെത്തി. എന്നാൽ, ഇവിടെ മറ്റൊരു ബൈക്ക് നിർത്തിയിട്ടിരുന്നു. കാർ പാർക്ക് ചെയ്യുന്നതിനായി ബൈക്ക് തള്ളിനീക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കാൽവഴുതി 20 അടിയോളം താഴ്ചയുള്ള മെയിൻ റോഡിലേക്ക് വീഴുകയായിരുന്നു. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: കരോളിൻ. മക്കൾ: ജിയോ, ജിയാൻ. സംസ്കാരം ശനിയാഴ്ച 11-ന് മൂന്നാർ മൗണ്ട് കാർമൽ ബസിലിക്കാ സെമിത്തേരിയിൽ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *