റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന​ഴ്സിം​ഗ് അ​ഡ്മി​ഷ​ൻ ന​ൽ​കാമെന്ന് വിശ്വസിപ്പിച്ച് യു​വ​തി​യി​ൽ​നി​ന്ന് 2.40 ല​ക്ഷം ത​ട്ടി​യെടുത്തയാ​ൾ അ​റ​സ്റ്റി​ൽ

November 29, 2025 - 7:10 am

ക​ട്ട​പ്പ​ന: ന​ഴ്സിം​ഗ് കോ​ഴ്സി​ന് അ​ഡ്മി​ഷ​ൻ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യി​ൽ​നി​ന്ന് 2.40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ. വ​ട​ക്ക​ഞ്ചേ​രി ഞാ​റം​വാ​ൻ​കു​ള​മ്പ്, ക​ണ​ക്ക​ൻ​തു​രു​ത്തി പ​ഴ​യ​ചി​റ ബി​നു (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലാ, തി​രു​വ​ല്ല എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലു​ള്ള ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ യു​വ​തി​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

പ്ര​തി​യെ ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യം ക​ണ്ടാ​ണ് യു​വ​തി ഇ​യാ​ളെ ബ​ന്ധ​പ്പെ​ട്ട​ത്. അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ​ണം തി​രി​കെ ആ​വ​ശ്യ​പെ​ട്ടെ​ങ്കി​ലും ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് യു​വ​തി ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​എ. നി​ഷാ​ദ്മോ​നു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് ഇ​യാ​ളെ പാ​ല​ക്കാ​ടു​നി​ന്ന് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ ക​ഞ്ഞി​ക്കു​ഴി, കോ​ട്ട​യം, പൊ​ൻ​കു​ന്നം, മ​ണ​ർ​കാ​ട്, പാ​ലാ​രി​വ​ട്ടം, എ​റ​ണാ​കു​ളം, പാ​മ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന പ​രാ​തി​യു​ണ്ട്. പ്ര​തി​യെ ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *