റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താമരശ്ശേരിയിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഡോ. വിപിൻ ആശുപത്രി വിട്ടു

കോഴിക്കോട്:വെട്ടേറ്റ് ചികിത്സയിലായിരുന്ന താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോ. പി.ടി. വിപിൻ ആശുപത്രി വിട്ടു. ഒക്ടോബർ 10 വെളളിയാഴ്ച രാത്രിയാണ് ഡോ. വിപിനെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും തുടർന്നും വിശ്രമത്തിന് നിർദേശിച്ചിരിക്കുകയാണ്. തലയോട്ടിയുടെ പുറമേയുള്ള ഭാഗത്താണ് . വിപിന് പരിക്കേറ്റത്. ഒക്ടോബർ 7 ചൊവ്വാഴ്ച രാത്രി തന്നെ ഡോക്ടറെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

ആക്രമണകാരി രോഗിയെ പോലെയാണ് ആശുപത്രിയിലേക്ക് വന്നത്

വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഒരാൾ വന്ന് ബാഗിൽ നിന്ന് വടിവാൾ എടുത്ത് വെട്ടിയത് എന്ന് ഡോക്ടർ വിപിന്റെ കൂടെ കാഷ്വാലിറ്റിയിൽ ജോലി ചെയ്യുന്ന ഡോക്ടർ കിരൺ പറഞ്ഞു. ആക്രമണകാരി രോഗിയെ പോലെയാണ് ആശുപത്രിയിലേക്ക് വന്നത്. ബാഗിനുള്ളിലായിരുന്ന ആയുധം സെക്യൂരിറ്റി ജീവനക്കാർക്ക് പോലും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.

മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവായ സനൂപാണ് ആക്രമണം അഴിച്ചുവിട്ടത്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുള്ള കുട്ടിയുടെ പിതാവായ സനൂപാണ് ആക്രമണം അഴിച്ചുവിട്ടത്. കുട്ടിയെ താമരശ്ശേരി ആശുപത്രിയിൽ എത്തിച്ചപ്പോൾ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഇയാൾ ഡോക്ടറെ ആക്രമിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *