റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമീബിക് മസ്തിഷ്‌കജ്വരം ; കൊല്ലത്ത് 48 വയസ്സുകാരി മരിച്ചു

October 12, 2025 - 5:27 am

കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. കൊല്ലം പട്ടാഴി സ്വദേശിയായ സ്ത്രീ ആണ് മരിച്ചത്. 48 വയസ്സായിരുന്നു. സെപ്തംബര്‍ 23-ാം തീയതി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 11 ദിവസത്തിനിടെ മൂന്നാമത്തെ അമീബിക് മസ്തിഷ്‌കജ്വര മരണമാണ്.

മരണനിരക്ക് ഉയരുന്നത് വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഇതുവരെ 100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവുമായി ബന്ധപ്പെട്ട് മരണനിരക്ക് ഉയരുന്നത് വലിയ ആശങ്കയിലാക്കിയിരിക്കു
കയാണ്. തെക്കന്‍ ജില്ലകളില്‍ കൊല്ലം തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ രോഗ ബാധിതരുള്ളത്. വടക്കന്‍ ജില്ലകളില്‍ കോഴിക്കോട് മലപ്പുറം ജില്ലകളിലും രോഗബാധിതര്‍ വര്‍ധിക്കുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *