റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്ട്

October 11, 2025 - 5:20 am

വാഷിങ്ടൺ: യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്

പ്ളാൻറിന് സമീപപ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിവാക്കി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഫോടനസ്ഥലത്ത് തകർന്ന കെട്ടിടാവശിഷ്ടങ്ങളും കത്തിനശിച്ചതും തകർന്നതുമായ വാഹനങ്ങളും ചിതറിക്കിടക്കുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ‘‘
സ്ഫോടനവുമായി ബന്ധപ്പെട്ട് പ്ളാൻറ്‌ അധികൃതർ പ്രതികരിച്ചിട്ടില്ല. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസിനും യുഎസ് വ്യാവസായിക വിപണികൾക്കുംവേണ്ട വിവിധ സ്ഫോടകവസ്തുക്കളും അനുബന്ധ ഉത്‌പന്നങ്ങളും നിർമിക്കുന്ന സ്ഥാപനമാണിത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *