റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല സ്വര്‍ണപ്പാളി കേസ് : വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

October 9, 2025 - 6:17 am

തിരുവനന്തപുരം | ശബരിമലയില്‍ സ്വര്‍ണപ്പാളി കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം തുടങ്ങി. വെള്ളിയാഴ്ച വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് എസ് പി അറിയിച്ചു. അനൗദ്യോഗിക അന്വേഷണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. സംഘത്തിലെ രണ്ട് എസ് ഐമാര്‍ വൈകിട്ട് തിരുനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തി വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തി.

മുമ്പ് ദേവസ്വം വിജിലന്‍സില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള രണ്ട് എസ്‌ഐമാരാണ് വിജിലന്‍സ് എസ്പിയുമായി കൂടിക്കാഴ്ച നടത്തിയത്.അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പത്തുമിനുട്ടോളം നീണ്ടുനിന്നു. ഇതിനു ശേഷമായിരിക്കും പ്രത്യേക അന്വേഷണ സംഘം ഔദ്യോഗികമായി അന്വേഷണം ആരംഭിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *