കോഴിക്കോട്: നോര്‍ത്ത് കാരശ്ശേരിയില്‍ നടന്ന വാഹനാപകടത്തില്‍ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളി പുറായി സ്വദേശി കാരങ്ങാടന്‍ ജെസിന്റെ മകന്‍ മുഹമ്മദ് ഹിബാന്‍ ആണ് മരിച്ചത്. ഒക്ടോബർ 8 ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം.
ബസ് സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം
എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയില്‍ നോര്‍ത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവില്‍ ആണ് അപകടം നടന്നത് . വളവില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം . അരീക്കോട് ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും ഒരേദിശയിലാണ് സഞ്ചരിച്ചിരുന്നത്



