റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചേലക്കര കൂട്ട ആത്മഹത്യയില്‍ മാതാവിനും സഹോദരിക്കും പിന്നാലെ അഞ്ച് വയസുകാരനും മരിച്ചു

October 3, 2025 - 4:25 pm

തൃശൂർ : ചേലക്കര കൂട്ട ആത്മഹത്യയില്‍ മാതാവിനും സഹോദരിക്കും പിന്നാലെ അഞ്ച് വയസുകാരനും മരിച്ചു. മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെയും ഷൈലജയുടെയും മകന്‍ അക്ഷയ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അക്ഷയ് ഇന്ന് (ഒക്ടോബർ 3) രാവിലെയാണ് മരിച്ചത്. പ്രദീപിന്റെ മരണത്തിലെ മനോവിഷമ ത്തിലാണ് ഷൈലജ രണ്ട് മക്കള്‍ക്കും വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്തത്.

ഭര്‍ത്താവ് പ്രദീപ് സെപ്റ്റംബര്‍ രണ്ടിനാണ് മരിച്ചത്.

വൃക്ക തകരാറിലായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭര്‍ത്താവ് പ്രദീപ് (സുന്ദരന്‍-42) സെപ്റ്റംബര്‍ രണ്ടിനാണ് മരിച്ചത്. ഭര്‍ത്താവ് മരിച്ചതിന്റെ ഇരുപതാംനാള്‍ ഷൈലജ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് മക്കള്‍ക്ക് നല്‍കിയും സ്വയം കഴിച്ചും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തു. സെപ്റ്റംബര്‍ 22-നായിരുന്നു സംഭവം. ഏഴ് വയസ്സുകാരിയായ അണീമ മണിക്കൂറുകള്‍ക്കകം മരിച്ചു. മൂന്ന് ദിവസത്തിന് ശേഷം ചികിത്സയിലിരിക്കെ ഷൈലജയും മരിച്ചു. ഒരാഴ്ചയ്ക്ക് ശേഷം ഇപ്പോള്‍ മകന്‍ അക്ഷയ്യും മരിച്ചു ജിഇഎം എല്‍പി സ്‌കൂളിലെ എല്‍കെജിവിദ്യാർത്ഥിയാണ് അക്ഷയ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *