റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണ്ണവും 1 ലക്ഷം രൂപയും മോഷണം പോയി

September 24, 2025 - 1:28 pm

തിരുവനന്തപുരം| തിരുവനന്തപുരം വിഴിഞ്ഞത്ത് മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗില്‍ബര്‍ട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 90 പവന്‍ സ്വര്‍ണ്ണവും 1 ലക്ഷം രൂപയുമാണ് മോഷണം പോയത്.

വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു 90 പവന്‍ സൂക്ഷിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയില്‍ നിന്നും ഒരു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്

വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു.

സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു വീട്ടുകാര്‍ രാത്രി ഉറങ്ങി.ത്.. ഇത് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *