റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാല് കിലോയോളം കഞ്ചാവുമായി യുവാവും ഭാര്യാ സഹോദരനും പിടിയില്‍

September 20, 2025 - 5:56 pm

കോഴിക്കോട്: നാല് കിലോയോളം കഞ്ചാവുമായി യുവാവും ഭാര്യാ സഹോദരനും പിടിയില്‍. മേപ്പയില്‍ കല്ലുനിര പറമ്പത്ത് പ്രദീപന്‍, ഒഡിഷ സ്വദേശി അജിത് പാനി എന്നിവരാണ് വടകര പോലീസിന്റെ പിടിയിലായത്. വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവ് മേപ്പയിലുള്ള പ്രദീപിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.മേപ്പയിലുള്ള പ്രദീപിന്റെ വീട്ടില്‍വെച്ചാണ് ഇരുവരെയും പിടികൂടിയത്.

ഒഡിഷയില്‍ നിന്നാണ് വില്‍പ്പനയ്ക്കുള്ള കഞ്ചാവ് എത്തുന്നത്

പ്രദീപന്റെ ഭാര്യയുടെ സഹോദരനാണ് ഒഡിഷ സ്വദേശിയായ അജിത് പാനി. ഒഡിഷയില്‍ നിന്നാണ് വില്‍പ്പനയ്ക്കുള്ള കഞ്ചാവ് എത്തുന്നതെന്ന് പോലീസ് പ്രതികരിച്ചു. ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി ഡാന്‍സാഫ് ടീമും വടകര പോലീസും പ്രദീപനെയും അജിത് പാനിയെയും നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഇരുവരുടെയും പക്കല്‍ വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവുണ്ടെന്ന രഹസ്യവിവരം ലഭിക്കുന്നത്.

രണ്ട് എന്‍ഡിപിഎസ് കേസുകളിലെ പ്രതിയാണ് പ്രദീപന്‍

പ്രദീപന്‍ നിലവില്‍ രണ്ട് എന്‍ഡിപിഎസ് (നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (ഇന്ത്യ) 1985) രണ്ട് എന്‍ഡിപിഎസ് കേസുകളിലെ പ്രതിയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *