റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിഹാറിൽ ആർജെഡി നേതാവ് രാജ്കുമാർ റായെ വെടിവെച്ചുകൊന്നു

September 12, 2025 - 8:00 am

 

പട്‌ന: ബിഹാറിൽ ആർജെഡി നേതാവ് രാജ്കുമാർ റായെ വെടിവെച്ച് കൊലപ്പെടുത്തി. സെപ്തംബർ 10 ബുധനാഴ്ച രാത്രി പട്‌നയിലെ ചിത്രഗുപ്തയിലായിരുന്നു സംഭവം. അജ്ഞാതരായ രണ്ടുപേരാണ് വെടിയുതിർത്തതെന്നാണ് വിവരം. സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരിച്ചു. സ്ഥലത്തുനിന്ന് ആറു വെടിയുണ്ടകൾ കണ്ടെടുത്തു.

വസ്തുത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം നിലനിൽക്കെയാണ് സംഭവം. രഘോപോർ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ സാധ്യതയുണ്ടായിരുന്ന നേതാവായിരുന്നു രാജ്കുമാർ. അതേസമയം വസ്തുത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *