റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ക​​ണ്ണൂ​​രി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​ക്കും ,കേ​​ബി​​ൾ ടി​​വി കാ​​മ​​റ​​മാ​​നും ,കാ​​സ​​ർ​​ഗോ​​ട്ട് കൗ​​ൺ​​സി​​ല​​ർ​​ക്കുമാണ് സൂ​​ര്യാ​​ഘാ​​ത​​മേ​​റ്റത്

ക​​ണ്ണൂ​​ർ,കസർകോട് ജില്ലകളിലായി മൂന്നുപേർക്ക് സൂ​​ര്യാ​​ഘാ​​ത​​മേ​​റ്റു

April 30, 2026 - 8:03 am

 

ക​​ണ്ണൂ​​ർ/​​കാ​​സ​​ർ​​ഗോ​​ഡ്: ക​​ണ്ണൂ​​രി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​ക്കും കേ​​ബി​​ൾ ടി​​വി കാ​​മ​​റ​​മാ​​നും കാ​​സ​​ർ​​ഗോ​​ട്ട് കൗ​​ൺ​​സി​​ല​​ർ​​ക്കും സൂ​​ര്യാ​​ഘാ​​ത​​മേ​​റ്റു. തൃ​​ശൂ​​ർ പൂ​​രം ഡ്യൂ​​ട്ടി​​ക്കി​​ടെ​​യാ​​ണ് ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ലെ ആ​​ല​​ക്കോ​​ട് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ സീ​​നി​​യ​​ർ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ കെ. ​​രാ​​ജ​​നു സൂ​​ര്യാ​​ത​​പ​​മേ​​റ്റ​​ത്.

മു​​ഖ​​ത്തും ചെ​​വി​​ക്ക് പി​​റ​​കി​​ലും പൊ​​ള്ള​​ലേ​​റ്റ പാ​​ടു​​ക​​ൾ ഉ​​ണ്ട്. 24നാ​​ണ് രാ​​ജ​​ൻ പൂ​​രം ഡ്യൂ​​ട്ടി​​ക്കാ​​യി തൃ​​ശൂ​​രി​​ലേ​​ക്ക് പോ​​യ​​ത്. 27ന് ​​ഡ്യൂ​​ട്ടി ക​​ഴി​​ഞ്ഞ് ത​​ളി​​പ്പ​​റ​​മ്പ് ക​​രി​​മ്പ​​ത്തെ ച​​വ​​ന​​പ്പു​​ഴ​​യി​​ലെ വീ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് അ​​സ്വ​​സ്ഥ​​ത അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. തു​​ട​​ർ​​ന്ന് ത​​ളി​​പ്പ​​റ​​മ്പ് താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി.

ധ​​ർ​​മ​​ശാ​​ല​​യി​​ലെ കേ​​ബി​​ൾ ടി​​വി ചാ​​ന​​ൽ കാ​​മ​​റാ​​മാ​​ൻ ഷാ​​ജി കീ​​ഴ​​റ​​യ്ക്ക് (40) ഇ​​ന്ന​​ലെ​​(29.04.2026)യാ​​ണ് സൂ​​ര്യാ​​ത​​പ​​മേ​​റ്റ​​ത്. ജോ​​ലി​​യു​​ടെ ഭാ​​ഗ​​മാ​​യി ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ചെ​​റു​​കു​​ന്ന് കീ​​ഴ​​റ​​യി​​ലേ​​ക്ക് ബൈ​​ക്കി​​ൽ സ​​ഞ്ച​​രി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. വ​​ല​​തു കൈ​​ക്കും പു​​റ​​ത്തും കാ​​ലു​​ക​​ൾ​​ക്കു​​മാ​​ണ് പൊ​​ള്ള​​ൽ. കൈ​​യു​​ടെ തൊ​​ലി വൃ​​ത്താ​​കൃ​​തി​​യി​​ൽ പൊ​​ള്ളി​​യ​​ട​​ർ​​ന്നു. പൊ​​ള്ള​​ലേ​​റ്റ ഷാ​​ജി കീ​​ഴ​​റ സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി.

കാ​​സ​​ർ​​ഗോ​​ട്ട് ബൈ​​​ക്കി​​​ല്‍ സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന കാ​​​ഞ്ഞ​​​ങ്ങാ​​​ട് ന​​​ഗ​​​ര​​​സ​​​ഭ ​ 19-ാം വാ​​​ര്‍​ഡ് കൗ​​​ണ്‍​സി​​​ല​​​ര്‍ എ​​​ന്‍.​ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​നാ​​​ണ് പൊ​​​ള്ള​​​ലേ​​​റ്റ​​​ത്.ചൊ​​​വ്വാ​​​ഴ്ച കാ​​​ഞ്ഞ​​​ങ്ങാ​​​ട് ടൗ​​​ണി​​​ല്‍ ഒ​​​രു പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത് മ​​​ട​​​ങ്ങ​​​വേ ക​​​ഴു​​​ത്തി​​​നു താ​​​ഴെ​​​യും പു​​​റം​​​ഭാ​​​ഗ​​​ത്തും പൊ​​​ള്ള​​​ലേ​​​ല്‍​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ദ്യം കാ​​​ര്യ​​​മാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ലും നീ​​​റ്റ​​​ല്‍ അ​​​സ​​​ഹ​​​നീ​​​യ​​​മാ​​​യ​​​തി​​​നെ​​​തു​​​ട​​​ര്‍​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *