റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ലീപ്പര്‍ ബസിൽ പ്രസവം : ശിശുവിനെ ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി

July 16, 2025 - 10:55 am

പൂനെ | നവജാത ശിശുവിനെ ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി. ജൂലൈ 15 ചൊവ്വാഴ്ച രാവിലെയോടെ പത്രിസേലു റോഡിലാണ് സംഭവം നടന്നത്. സംഭവത്തില്‍ യുവതിയും ഭര്‍ത്താവും പിടിയിലായി. പൂനെയില്‍ നിന്ന് പര്‍ഭണിയിലേക്കുള്ള സ്ലീപ്പര്‍ ബസിനുള്ളില്‍ യാത്രയ്ക്കിടെയാണ് യുവതി പ്രസവിക്കുന്നത്. ഇതിന് പിന്നാലെ നവജാത ശിശുവിനെ പൊതിയിലാക്കി ബസിന് പുറത്തേക്ക് വലിച്ചെറിഞ്ഞുകയായിരുന്നു.

പിന്നാലെ വന്നിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്

സംഭവത്തില്‍ കൃതിക ധേരെ എന്ന യുവതിയും, ഭര്‍ത്താവാണെന്ന് അവകാശപ്പെടുന്ന അല്‍ത്താഫ് എന്നയാളുമാണ് പോലീസിന്റെ പിടിയിലായത്.ബസിന് പിന്നാലെ വന്നിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരന്‍ എന്തോ വലിച്ചെറിയുന്നത് കണ്ട്, പൊതി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കാണുന്നത്. അദ്ദേഹം ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് ബസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. അല്‍ത്താഫിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *