പത്തനംതിട്ട | ആദിവാസി വിഭാഗത്തിലുള്ള രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് 2011 ല്‍ പമ്പ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി കോടതി നടപടികള്‍ക്ക് ഹാജരാകാതെ ഒളിവില്‍ പോയ പ്രതിയെ പമ്പ പോലീസ് പിടികൂടി.കാട്ടിനുള്ളില്‍ ഒളിച്ചുതാമസിച്ച. പ്രതിയെ റാന്നി പെരുനാട് ളാഹ മഞ്ഞത്തോട് പൊന്നന്‍പാറ ഷെഡില്‍ അപ്പുക്കുട്ടന്‍(39)നെയാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത് .കേരളം തമിഴ്നാട് അതിര്‍ത്തിയിലെ ആര്യങ്കാവ് ചെക്ക്പോസ്റ്റിന് സമീപം വെച്ച് കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. .2015 ല്‍ ഇയാള്‍ക്കെതിരെ കോടതി വാറന്റ് ഉത്തരവാകുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു .
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു..
.ജാമ്യം ലഭിച്ച പ്രതി കോടതി നടപടികള്‍ക്ക് ഹാജരാകാതെ വീണ്ടും ഒളിവില്‍ പോയി. റാന്നി ഡിവൈ എസ് പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ പമ്പ പോലീസ് ഇന്‍സ്‌പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തില്‍ എസ് സി പി ഓ സൂരജ് ആര്‍ കുറുപ്പ്, സി പി ഓമാരായ രാജേഷ്,. അനു എസ് രവി, സുധീഷ്, രാഹുല്‍ എന്നിവര്‍ അടങ്ങുന്ന പ്രത്യേകസംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു..


