റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊഴിലുറപ്പ് തൊഴിലാളി കാര്‍ ഇടിച്ച് മരിച്ചു

June 7, 2025 - 4:52 am

തിരുവനന്തപുരം | റോഡരികില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളി കാര്‍ ഇടിച്ച് മരിച്ചു. പാലച്ചിറ ബൈജു ഭവനില്‍ ശാന്ത (65) ആണ് മരിച്ചത്. വര്‍ക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപമാണ് അപകടം. ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
..
ജോലി കഴിഞ്ഞ് റോഡരികില്‍ വിശ്രമിക്കുകയായിരുന്ന ശാന്തയെ കാര്‍ ഇടിക്കുകയായിരുന്നു. . വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ്പ്രാഥമിക നിഗമനം. കൊല്ലം കിളിവല്ലൂര്‍ സ്വദേശി സുകേശന്‍ എന്നയാളാണ് കാറോടിച്ചിരുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *