റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കയറി ഡ്രൈവർക്കുനേരെ ആക്രമണം

May 21, 2025 - 6:11 am

പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ സ്വകാര്യ ബസില്‍ കയറി ഡ്രൈവറെ തല്ലി. അല്‍ അമീന്‍ എന്ന ബസിലെ ഡ്രൈവര്‍ രാജേഷിനുനേരെയാണ് ആക്രമണം ഉണ്ടായത്. കൊടുമണ്‍ സ്വദേശിയായ നിതിന്‍ എന്നയാളാണ് ഹെല്‍മെറ്റ് അടക്കം ഉപയോഗിച്ച് രാജേഷിനെ തല്ലിയത്. ബസിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സംഭവത്തിന് തെളിവായി ലഭിച്ചിട്ടുള്ളത്.

രണ്ട് ആക്രമണങ്ങളാണ് ഡ്രൈവര്‍ രാജേഷിനുനേരെ ഉണ്ടായത്.

20 മിനിറ്റിനിടയില്‍ രണ്ട് ആക്രമണങ്ങളാണ് ഡ്രൈവര്‍ രാജേഷിനുനേരെ ഉണ്ടായത്. മെയ് 20 ചൊവ്വാഴ്ച വൈകുന്നേരം 4.40-ഓടെയായിരുന്നു ആദ്യ സംഭവം ഉണ്ടായത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കിയ ശേഷം ഇന്ധനം നിറയ്ക്കാനായി പോകുന്ന വഴിയാണ് നിതിന്‍ വാഹനത്തില്‍ കയറുകയും ഓടുന്ന വാഹനത്തില്‍വെച്ച് രാജേഷിനെ ആക്രമിക്കുകയും ചെയ്തത്. സഹപ്രവര്‍ത്തകനായ ഒരാള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നിതിന്‍ അക്രമത്തില്‍നിന്നും പിന്മാറാന്‍ തയ്യാറായില്ല. ഈ സംഭവത്തിന് ശേഷം ബസ് സ്റ്റാന്‍ഡിലെത്തി ആളെ കയറ്റി സീതത്തോട്ടിലേക്ക് പോകാന്‍ ഒരുങ്ങവെ പത്തനംതിട്ട കണ്ണങ്കര ജംഗ്ഷനില്‍വെച്ച് 5.05-നാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. ഈ സമയം, ബസില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു.

ബസിലെ യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെപിടികൂടി മർദിച്ചു.

ബസിന്റെ മുന്‍വാതിലിലൂടെ ഉള്ളില്‍ കടന്ന നിതിന്‍ ഹെല്‍മറ്റ് കൊണ്ട് വീണ്ടും രാജേഷിനെ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചുവെങ്കിലും രാജേഷിന് മര്‍ദനമേല്‍ക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെ ഹെല്‍മറ്റ് ഉപേക്ഷിച്ച്, നിതിന്‍ ഇറങ്ങി പോകാന്‍ ശ്രമിക്കവെ ബസിലെ യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെപിടികൂടി മർദിച്ചു.

പരിക്കേറ്റ രാജേഷും നിതിനും നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിതിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് വിഷയങ്ഹലാമ് ഇരുവരും തമ്മിലുളള വ്യക്തി വൈരാ​ഗ്യത്തിനും പിന്നീട് അക്രമത്തിനും ഇടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *