റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് ട്രെയിന്‍ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു

പാലക്കാട്| പാലക്കാട് മീങ്കരയില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. 17 പശുക്കളാണ് ട്രെയിന്‍ തട്ടി ചത്തത്. ഇന്ന് (ഏപ്രിൽ 12)രാവിലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മേയാന്‍ വിട്ട പശുക്കളാണ് ചത്തത്.

പശുക്കളുടെ ശരീരഭാഗങ്ങള്‍ ചതഞ്ഞരഞ്ഞ നിലയിലാണ്

.പശുക്കള്‍ ട്രാക്കിലൂടെ കടക്കുമ്പോള്‍ വേഗത്തിലെത്തിയ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ട്രാക്കിന് സമീപത്തേക്ക് തെറിച്ചുവീണും ട്രെയിനിന്റെ അടിയില്‍പ്പെട്ടുമാണ് പശുക്കള്‍ ചത്തത്. പശുക്കളുടെ ശരീരഭാഗങ്ങള്‍ ചതഞ്ഞരഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പശുക്കളെ തട്ടിയശേഷമാണ് ട്രെയിന്‍ നിര്‍ത്താനായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *